
TALUK HEADQUARTERS HOSPITAL VAIKOM
Health Services - Govt. Of Kerala

About Us
The Taluk Head Quarters Hospital Vaikom is a referral hospital that can be relied upon by more than three and a half lakh common people coming from the gram panchayats of Vaikom Municipality, Vechur, TV Puram, Thalayazham, Udayana Puram, Brahmamangalam, Thalayolaparambu, Maravanthuruth, Chembu, Kaduthuruthi, Peruva, Kallara, Njeezhoor and some parts of the neighboring districts of Alappuzha and Ernakulam.
-
Free Treatment for All Eligible Patients
We offer completely free medical care under various government health schemes, ensuring access to essential services for everyone, especially those from economically weaker sections.
-
Special Focus on Children
We provide absolutely free treatment for all children below the age of 18, because a healthy childhood builds a healthier future.
-
Inclusive Healthcare Programs
Our hospital participates in national and state healthcare programs, enabling us to deliver world-class treatment at zero cost for eligible patients.
Doctors
Departments
Lab Services
Other Services
Services
നിങ്ങളുടെ ആരോഗ്യപരമായ എല്ലാ ആവശ്യങ്ങൾക്കുമുള്ള സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
General OP
പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം ജനറൽ ഒപി വിഭാഗത്തിൽ ലഭ്യമാണ്. പനി, ജലദോഷം, തലവേദന തുടങ്ങി വിവിധ രോഗങ്ങൾക്ക് ഇവിടെ ചികിത്സ ലഭ്യമാണ്. കൂടാതെ, ആവശ്യമെങ്കിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. നിങ്ങളുടെ ആരോഗ്യപരമായ സംശയങ്ങൾ ചോദിക്കാനും ഇവിടെ സൗകര്യമുണ്ട്.
Pharmacy
ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ 24 മണിക്കൂറും ചികിത്സക്ക് വരുന്നവർക്ക് സർക്കാർ തലത്തിൽ ലഭ്യത അനുസരിച്ചു ഫാർമസിയിൽ നിന്നും ലഭിക്കുന്നു. ലഭ്യമായ മരുന്നുകൾ ഫാർമസി കൗണ്ടറിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എല്ലാ രോഗികൾക്കും സൗജന്യ മരുന്ന് വിതരണമാണ് നടത്തുന്നത് .
Casuality
ആശുപത്രിയുടെ അത്യാഹിത വിഭാഗം രണ്ടു ഡോക്ടർമാരുടെ സഹകരത്തോടു കൂടി 24 മണിക്കൂറും പ്രവർത്തിക്കുന്നു. സ്പെഷ്യലിസ്റ്റുകളുടെ സേവനം ലഭിക്കുന്ന രോഗിയുടെ ആരോഗ്യ നിലക്ക് അനുസരിച്ചു അത്യാഹിത വിഭാഗത്തെ 12 ബെഡുകളിൽ മൂന്നായിട്ട് തിരിച്ചിരിക്കുന്നു. (Green, Yellow, Red).
Dialysis Unit
വൈക്കം താലൂക്കിൽ ഉള്ള നിർദ്ധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്നതിനുള്ള യൂണിറ്റ് വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു. ബെഡ് സംവിധാനത്തോടുകൂടി രണ്ട്ഷിഫ്റ്റ് ആയി പ്രവർത്തിച്ചുവരുന്നു. ബി പി ൽ കാർഡ്കാർക്ക് ഫ്രീ ആയും , എ .പി എൽ കാർഡ്കാർക്ക് 750 രൂപ നിരക്കിലും ഡയാലിസിസ് ചെയ്യുന്നു .
Ortho Surgery
മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ, ഹെവി ആർത്രോപ്ലാസ്റ്റി (ഇടുപ്പെല്ലിൻറെ ശസ്ത്രക്രിയ, ORIF, ഇംപ്ലാൻറ് റിമൂവൽ സർജറി, കാർപ്പൽറ്റണൽ സിൻഡ്രോം റിലീസ് (CTS) DQTS, ട്രിഗർ തമ്പ് ആർത്രോസ്കോപ്പി.
X-Ray
പ്രവർത്തനസമയം രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയാണ്. പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്കും ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്കും (JSSK, ആരോഗ്യകിരണം ) ക്ഷയ രോഗികൾക്കും, കിടപ്പുരോഗികൾക്കും സൗജന്യ സേവനം നൽകുന്നു. മറ്റ് സർക്കാർ ആശുപത്രികളിൽ (FHC, PHC) നിന്നും വരുന്ന രോഗികൾക്കും സേവനം ലഭ്യമാകുന്ന താണ്.
Laboratory
ആശുപത്രി ലബോറട്ടറി 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. ആശുപത്രിയിൽ വരുന്ന രോഗികളെ കൂടാതെ മറ്റ് സർക്കാർ ആശുപത്രിയിൽ നിന്നും, സ്വകാര്യ ആശുപത്രിയിൽ നിന്നും വരുന്ന രോഗികൾക്ക് ലബോറട്ടറി സേവനം ലഭ്യമാക്കുന്നതിന് ഓപ്പൺ ലാബ് ആയാണ് പ്രവർത്തിക്കുന്നത്.
Neonatal Care
നേസൽ എൻറ്റോസ്കോപ്പി, ഇയർലോബ്റിപ്പയർ, സെപ്റ്റോപ്ലാസി, കിലോയിഡ് എക്സിസം, ഈ സേവനങ്ങൾക്ക് പുറമേ, രോഗികളുടെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ ചികിത്സാ സൗകര്യങ്ങളും ഇഎൻടി വിഭാഗത്തിൽ ലഭ്യമാണ്.
Vaccination
കുട്ടികൾക്ക് ബി. സി.ജി, ഡി.പി.റ്റി, ഹെപ്പടൈറ്റിസ് ബി, റോട്ടാ, പി.സി.വി പെൻെറവാലൻ്,ഐ.പി.പി, എം.ആർ, വൈറ്റമിൻ എ, ടി.ഡി മുതലായവാക്‌സിനുകളും അയൺ, ഫോളിക് ആസിഡ് ഗുളികകളും എല്ലാ ബുധനാഴ്ചയും നൽകി വരുന്നു
Departments
വിവിധ രോഗങ്ങൾക്കായി വിദഗ്ദ്ധ ചികിത്സ നൽകുന്ന വിവിധ വിഭാഗങ്ങൾ ഇവിടെയുണ്ട്.
ശിശുരോഗ വിഭാഗം
ബാഗ്, മാസ്ക്, സി.പി.ആർ, സക്ഷൻ, ഓക്സിജൻ എന്നീ പരിചരണത്തിലൂടെ ശിശുവിനെ കരയിക്കുന്നതിനും ശ്വാസോച്ഛാസം എടുപ്പിക്കുന്നതിനും വേണ്ടി ശുശ്രുഷ, പ്രസവമുറിയിലുള്ള നവജാത പരിചരണ യൂണിറ്റ്, ഫോട്ടോ തെറാപ്പി യൂണിറ്റ്തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വിദഗ്ദ്ധ ഡോക്ടറുടെ മേൽനോട്ടത്തിലാണ് പരിചരണം നടക്കുന്നത്.

ജനറൽ മെഡിസിൻ
സാധാരണ രോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള പ്രാഥമിക ചികിത്സ ജനറൽ മെഡിസിൻ വിഭാഗത്തിൽ ലഭ്യമാണ്. വിവിധ രോഗങ്ങളെക്കുറിച്ചുള്ള കൃത്യമായ രോഗനിർണയവും ചികിത്സയും ജനറൽ മെഡിസിൻ വിദഗ്ധർ നൽകുന്നു.

നേത്രരോഗ വിഭാഗം
ആശുപത്രിയിലെ നേത്രവിഭാഗത്തിൽ വരുന്ന രോഗികളെ പരിശോധിച്ചു അന്ധതബാധിച്ചവരുടെ ഒരു രജിസ്റ്റർ ഉണ്ടാക്കി അർഹതപ്പെട്ടവർക്തിമിരശസ്ത്രക്രിയ ചെയ്തു കൊടുക്കുന്നുണ്ട്. കാഴ്ചശക്തി കുറഞ്ഞവർക്ക് കണ്ണ് പരിശോധിച്ച് കണ്ണടക്കുള്ള കുറിപ്പ്നൽകുന്നു

ദന്തരോഗ വിഭാഗം
നിങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വിദഗ്ധ ചികിത്സ ഇവിടെ ലഭ്യമാണ്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുയോജ്യമായ ദന്ത സംരക്ഷണ സേവനങ്ങൾ ഇവിടെയുണ്ട്.

ത്വക്ക് രോഗ വിഭാഗം
ത്വക്കിനും മുടിക്കും നഖത്തിനുമുണ്ടാകുന്ന എല്ലാവിധ രോഗങ്ങൾക്കും ഇവിടെ വിദഗ്ധ ചികിത്സ ലഭ്യമാണ്.ചൊറിച്ചിൽ, പാടുകൾ, അലർജി തുടങ്ങിയ എല്ലാ ത്വക്ക് പ്രശ്നങ്ങൾക്കും ആധുനിക ചികിത്സാ രീതികൾ ഇവിടെയുണ്ട്.സൗന്ദര്യ സംരക്ഷണത്തിനും ത്വക്ക് രോഗങ്ങൾ തടയുന്നതിനുമുള്ള വിദഗ്ധ നിർദ്ദേശങ്ങൾ ഞങ്ങളുടെ ഡോക്ടർമാർ നൽകുന്നു.
ഇ.എൻ.റ്റി
നേസൽ എൻറ്റോസ്കോപ്പി, ഇയർലോബ്റിപ്പയർ, സെപ്റ്റോപ്ലാസി, കിലോയിഡ് എക്സിസം
ജനറൽ സർജറി
(ഹെർണിയ, അപ്പൻ്റ്റ്റിസ്, തൈറോയിഡ്, ലാപ്രോസ്കോപ്പിക്, സർജിക്കൽ സർക്കംസിഷൻ, എക്സിഷൻസ് (ലോക്കൽ സർജറി, വെരിക്കോസ് സർജറി, പൈൽസ് സർജറി ).
ഗൈനക്കോളജി
ഗർഭപാത്രം നീക്കം ചെയ്യുവാനുള്ള ശസ്ത്രക്രിയ, പ്രസവം, സിസേറിയൻ സർജറി, പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ.
സൈക്യാട്രീ
അനസ്തേഷ്യ വിഭാഗം
അസ്ഥിരോഗ വിഭാഗം
Gallery
Contact
Location
Hospital Road, Vaikom-686141, Kottayam Dist., Kerala
Call Us
04829-216361
Emergency
04829-231261
Email Us
thqhvaikom41@gmail.com